ഗായിക എസ് ജാനകി പത്മഭൂഷന്‍ പുരസ്കാരം നിരസിച്ചു

ശനി, 26 ജനുവരി 2013 (11:20 IST)
PRO
PRO
ഗായിക എസ് ജാനകി പത്മഭൂഷന്‍ പുരസ്കാരം നിരസിച്ചു. 2013 പത്മ അവാര്‍ഡ് പട്ടികയില്‍ ദക്ഷിണേന്ത്യന്‍ കലാകാരന്മാരെ അവഗണിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.

വളരെ വൈകിയാണ് തനിക്ക് പത്മഭൂഷന്‍ ലഭിച്ചത്. ഉത്തരേന്ത്യയിലെ കലാകാരന്മാര്‍ക്ക് ലഭിക്കുന്ന പരിഗണന ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കിട്ടാതെ പോകുന്നതില്‍ താന്‍ ദുഃഖിതയാണെന്നും ജാനകി പറഞ്ഞു.

നാല് ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായികയാണ് ജാനകി. 74കാരിയായ അവര്‍ 1957 ലാണ് പിന്നണി ഗാനരംഗത്ത് എത്തിയത്. അഞ്ച് പതിറ്റാണ്ടിനിടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി 15,000 പാട്ടുകള്‍ അവര്‍ പാടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക