ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനു വേണ്ടി ഗാന്ധി സമാധാന പുരസ്കാരം സ്വീകരിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ന്യൂഡല്‍ഹിയില്‍ എത്തി.
നിരായുധീകരണം, വികസനം എന്നീ ലക്‍ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഇന്ത്യയിലും സജീവ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എച്ച്‌ഐവി/എയിഡ്സ് രോഗത്തിനെതിരെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഗുലാം നബി ആസാദുമായി ഗേറ്റ്സ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. “ആവാഹന്‍” എന്ന പേരിലുള്ള പത്ത് വര്‍ഷ പദ്ധതിയിലൂടെ ഇന്ത്യയിലെ എച്ച്‌ഐവി ബാധ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫൌണ്ടേഷന്‍. 2003ല്‍ ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയുടെ ഭാഗമായി, എച്ച്‌ഐവി ബാധിക്കാന്‍ സാധ്യത കൂടുതലുള്ള ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപഭോക്താക്കള്‍, സ്വവര്‍ഗ രതിക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ഫൌണ്ടേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്.