ക്ഷേമബജറ്റിന് പിന്നാലെ പെട്രോള്‍ വിലകുറച്ചു, ഡീസലിന് കൂട്ടി!
തിങ്കള്‍, 29 ഫെബ്രുവരി 2016 (19:04 IST)
ജനക്ഷേമ ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതിന് പിന്നാലെ പെട്രോള്‍ വിലകുറച്ചു. പെട്രോള്‍ ലിറ്ററിന് 3.02 രൂപയാണ് കുറയുന്നത്. അതേസമയം ഡീസല്‍ ലിറ്ററിന് 1.47 രൂപ വര്‍ദ്ധിപ്പിച്ചു.
പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തിലാകും. ആഗോളവിപണിയില്‍ എണ്ണവിലയുടെ തകര്‍ച്ചയാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. പെട്രോള്‍ വില കുറയ്ക്കുന്നത് ഇത് ഏഴാം തവണയാണ്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡീസലിന് വില കൂട്ടുന്നത്. കഴിഞ്ഞ തവണ 28 പൈസയായിരുന്നു വര്‍ദ്ധിപ്പിച്ചത്.
പെട്രോള്‍ വിലയില്‍ ഇത്രയും അധികം രൂപയുടെ കുറവ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ ഉയര്‍ത്തുന്നതുകൊണ്ട് ആഗോളവിപണിയിലെ എണ്ണവിലത്തകര്‍ച്ചയൊന്നും ഇന്ത്യയില്‍ സാധാരണക്കാരന് പ്രയോജനകരമാകുന്നുണ്ടായിരുന്നില്ല.