കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു; അടുത്ത ലക്ഷ്യം മുസ്‍ലിംങ്ങളില്ലാത്ത ഇന്ത്യ: സാധ്വി പ്രാചി

ബുധന്‍, 8 ജൂണ്‍ 2016 (18:04 IST)
കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നും അടുത്ത ലക്ഷ്യം മുസ്‍ലിംങ്ങളില്ലാത്ത ഇന്ത്യയാണെന്ന് വി എച്ച് പി നേതാവ് സാധ്വി പ്രാചി. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സംഘർ‌ഷമുണ്ടായ റൂർക്കി സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രാചിയുടെ വിവാദ പ്രസ്താവന.
 
കുന്‍വര്‍ പ്രണവ് സിങ് എം എൽ എയുടെ വീട് അക്രമിക്കപ്പെട്ടത് ഗൂഡാലോചനയുടെ ഭാഗമാണ്. വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി. 300 സീറ്റുകളിൽ വിജയിക്കുമെന്ന് ഉറപ്പാണ്. മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാജ്യദ്രോഹ നടപടികളാണ് നടക്കുന്നതെന്നും ഇവിടെ തിരച്ചിൽ നടത്തണമെന്നും സാധ്വി പ്രാചി ആവശ്യപ്പെട്ടു. 
 
ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം എല്‍ എയായ കുന്‍വര്‍ പ്രണവ് സിങ് കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക