കോര്‍പ്പറേറ്റ് ആതിഥേയത്വത്തില്‍ ഉല്ലാസയാത്ര; രണ്ടു മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

ശനി, 28 ഫെബ്രുവരി 2015 (08:18 IST)
കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ ഉല്ലാസ നൌകയില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു പിന്നാലെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു. മെയില്‍ ടുഡെ എഡിറ്റര്‍ സന്ദിപീ ബംസായി, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ്​സഞ്‌ജയ്​ നാരായണ്‍ എന്നിവരാണ്​രാജി വച്ചത്​.
 
രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ കോര്‍പ്പറേറ്റുകളുടെ സൗജന്യം കൈപറ്റിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് രാജി. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്​.
 
നിതിന്‍​ഗഡ്ഗരി, കുടുംബവുമൊത്ത്​ നടത്തിയ നോര്‍വെ യാത്രയാണ്​വിവാദമായത്​. പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം രണ്ട്​ ദിവസം ചെലവ‍ഴിച്ചു എന്നാണ്​ വിവാദം. 2013ല്‍ നടന്ന ഗഡ്ഗരിയുടെ യാത്ര അടക്കം പ്രമുഖര്‍ കോര്‍പ്പറേറ്റുകളുടെ ആനൂകൂല്യം കൈപറ്റിയത്​അന്വേഷിക്കണമെന്ന് കാണിച്ച്​ ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയതോടെയാണ്​വാര്‍ത്ത വിവാദമായത്​.
 
പ്രശാന്ത്​ഭൂഷന്‍ അധ്യക്ഷനായ സെന്റര്‍ ഫോര്‍ പബ്ലിക്​ ഇന്ററസ്റ്റ്​ ലിറ്റഗേഷനാണ്​ഹര്‍ജി സമര്‍പ്പിച്ചത്​. എസ്സാര്‍ പോലുള്ള വന്‍കിട കമ്പനികള്‍ രാഷ്ട്രീയക്കാരെ വ‍ഴിവിട്ട്​ സ്വാധീനിക്കുകയാണെന്ന്​ഹര്‍ജിയില്‍ ആരോപണം ഉയര്‍ന്നിരുന്നു​​.

വെബ്ദുനിയ വായിക്കുക