കോണ്‍ഗ്രസ് അധികാരത്തിലേക്ക്; ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി

ബുധന്‍, 8 മെയ് 2013 (11:18 IST)
PRO
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേവലഭൂരിപക്ഷത്തിനപ്പുറം കടന്നതോടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഹ്‌ളാദപ്രകടനം തുടങ്ങി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഓഫീസിനു പുറത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചാണ് വിജയം ആഘോഷിക്കുന്നത്.

കോണ്‍ഗ്രസ് 120 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് സംസ്ഥാന നേതാവ് കെ. സിദ്ധരാമയ്യ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രചാരണം ഫലിച്ചില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ ഒരാളാണ് സിദ്ധരാമയ്യ. ലീഡ് ചെയ്യുന്ന സ്വതന്ത്രസ്ഥാനാര്‍ഥികളുടെയും പിന്തുണ തേടാന്‍ കോണ്‍ഗ്രസ് തുടങ്ങിയെന്ന് സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക