കോര്‍പ്പറേഷന്‍ ബാങ്ക് എടിഎം കേന്ദ്രങ്ങളില്‍ സായുധ കാവല്‍ക്കാരെ നിയോഗിക്കുന്നു

വ്യാഴം, 21 നവം‌ബര്‍ 2013 (12:38 IST)
PRO
കോര്‍പ്പറേഷന്‍ ബാങ്ക് എടിഎം കേന്ദ്രങ്ങളില്‍ സായുധ കാവല്‍ക്കാരെ നിയോഗിക്കുമെന്ന് കോര്‍പ്പറേഷന്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ബാങ്ക് മാനേജരായ യുവതിയെ ആക്രമിച്ച് പണം തട്ടിയിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ എല്ലാ എടിഎം കേന്ദ്രങ്ങളിലും സുരക്ഷാ ഗാര്‍ഡുമാരെ നിയമിക്കാന്‍ ബാങ്ക് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ ബാങ്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എടിഎം കേന്ദ്രങ്ങളില്‍ നിന്ന് സുരക്ഷാ ഗാര്‍ഡുമാരെ പിന്‍വലിച്ചത്.

കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ എടിഎം കേന്ദ്രത്തില്‍ ആക്രമം നടക്കുമ്പോള്‍ സുരക്ഷാ ഗാര്‍ഡുമാരുണ്ടായിരുന്നില്ല. ഇതിനാലാണ് പ്രതിക്ക് ഷട്ടര്‍ താഴ്ത്തി ആക്രമം നടത്താന്‍ കഴിഞ്ഞത്.

വെബ്ദുനിയ വായിക്കുക