കേന്ദ്രസര്‍ക്കാര്‍ സൈബര്‍ സുരക്ഷാ നയം പുറത്തിറക്കി

ചൊവ്വ, 2 ജൂലൈ 2013 (16:47 IST)
PRO
PRO
സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ സൈബര്‍ സുരക്ഷാ നയം പുറത്തിറക്കി. സൈബര്‍സുരക്ഷാ നയത്തിന്റെ പ്രധാന ലക്ഷ്യം സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കഴിവു വര്‍ധിപ്പിക്കുകയുമെന്നതാണ്.

വാര്‍ത്താവിതരണ മന്ത്രി കപില്‍ സിബലാണ് 2013ലെ ദേശീയ സൈബര്‍ സുരക്ഷാ നയം പുറത്തിറക്കിയത്. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു.

പുതിയ സൈബര്‍ സുരക്ഷാ നയം നടപ്പാക്കുന്നത് ബുദ്ധിമുട്ടേറിയ പദ്ധതിയാണെന്നും ലോകത്തിന്റെ വിവിധയിടങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. വ്യക്തികള്‍, വ്യവസായങ്ങള്‍, തീവ്രവാദികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍ എന്നിവര്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്തുക പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈബര്‍ കുറ്റകൃത്യങ്ങളും, സംശയകരമായതുമായ നീക്കങ്ങള്‍ നിരീക്ഷിക്കാനുമായി സൈബര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ തലത്തില്‍ നോഡല്‍ ഏജന്‍സിക്ക് രൂപം നല്‍കാനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക