കെജ്‌രിവാള്‍ ബി ജെ പിയുടെ ഏജന്റ്: ദിഗ്‌വിജയ്‌ സിംഗ്

ഞായര്‍, 22 ജൂലൈ 2012 (11:34 IST)
PRO
PRO
ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ്‌ കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ് രംഗത്ത്‌. കെജ്‌രിവാള്‍ ബി ജെ പിയുടെ ഏജന്റാണെന്ന്‌ അദ്ദേഹം ആരോപിച്ചു. യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ ട്രസ്റ്റിന്‌ ഭൂമി അനുവദിച്ച ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.

കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ്‌. ഗുജറാത്തില്‍ ലോകായുക്‌ത വേണ്ടെന്ന്‌ ശഠിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെ ഒരിക്കല്‍ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല. അഴിമതിയില്‍ മുങ്ങിയ കര്‍ണാടക, ഛത്തിസ്ഗഡ്‌ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെയും കെജ്‌രിവാള്‍ വിമര്‍ശിച്ച്‌ കണ്ടിട്ടില്ലെന്നും ദിഗ്‌വിജയ് സിംഗ് കുറ്റപ്പെടുത്തി.

വിദേശത്തു നിന്നു വന്‍തുകകള്‍ സ്വീകരിക്കുന്ന കെജ്‌രിവാളിന്റെ സന്നദ്ധസംഘടന നിരോധിക്കണമെന്ന്‌ ദിഗ്‌വിജയ്‌ സിംഗ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക