കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ കത്തിച്ചു

തിങ്കള്‍, 29 ജൂലൈ 2013 (14:59 IST)
PRO
പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനു ശേഷം കത്തിച്ചു. ഒറീസയിലെ കേന്ദ്രപ്പാറ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയെ പ്രതികളില്‍ ഒരാള്‍ക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരാകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവും സുഹൃത്തും ചേര്‍ ഏറ്റവും ഇളയ സഹോദരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കൂട്ടമാനഭംഗത്തിനു ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ കത്തിക്കുകയായിരുന്നു. പ്രതികള്‍ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പെലീസ് പറഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

വെബ്ദുനിയ വായിക്കുക