കൂട്ടമാനഭംഗക്കേസ് പ്രതിയുടെ മരണം സുരക്ഷാവീഴ്ച: ഷിന്‍ഡെ

തിങ്കള്‍, 11 മാര്‍ച്ച് 2013 (17:55 IST)
PRO
PRO
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രധാനപ്രതി രാം സിംഗിന്റെ മരണം തിഹാര്‍ ജയിലിലെ സുരക്ഷാവീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും എന്നും ഷിന്‍ഡെ പറഞ്ഞു.

മരണം ആത്മഹത്യയാണെന്നാണ് സൂചനകളില്‍ നിന്ന് വ്യക്തമാക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇന്ന് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തിന്റെ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു.

33കാരനായ രാം സിംഗിനെ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് തിഹാര്‍ ജയിലിലെ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാംസിംഗ് സ്വന്തം വസ്ത്രം ഉപയോഗിച്ചു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക