കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സുഹൃത്ത് വിവാഹം ചെയ്തു

ശനി, 25 മെയ് 2013 (15:29 IST)
PRO
PRO
ബിഹാറില്‍ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ സുഹൃത്ത് വിവാഹം ചെയ്തു. ഒരു ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങിലാണ് വെള്ളിയാഴ്ച വിവാഹം നടന്നത്. ബങ്കാ ജില്ലയില്‍ വച്ച് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് 22 കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ ആയിരുന്നു വിവാഹം. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് വരന്‍. “അവള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. എന്റെ കണ്‍‌മുന്നില്‍ വച്ചാണ് അത് നടന്നത്. അവളെ ഞാന്‍ എന്റെ ജീവിതസഖിയായി സ്വീകരിച്ചു“- യുവാവ് പറഞ്ഞു.

ബങ്കയിലെ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ മന്ദര്‍ പര്‍വതിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആട്ടിടയന്മാരോട് അവിടേക്കുള്ള വഴി ചോദിച്ചപ്പോള്‍ അവര്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് ബന്ദികളാക്കി. തുടര്‍ന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക