കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പിതാവും പീഡിപ്പിച്ചു; വേശ്യയാക്കാന്‍ നിര്‍ബന്ധിച്ചെന്ന് മൊഴി
വ്യാഴം, 20 ഫെബ്രുവരി 2014 (15:49 IST)
PRO
PRO
കൂട്ടബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പിതാവും പീഡിപ്പിച്ചു. ഇതിനു പുറമേ വേശ്യാവൃത്തിക്ക് നിര്‍ബന്ധിയ്ക്കുകയും ചെയ്തു. പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ: “എന്റെ അച്ഛനെന്ന ബലാത്സംഗം ചെയ്തു. എനിയ്ക്ക് അയാളോടൊപ്പം ജീവിയ്ക്കണ്ട. അയാളെ ശിക്ഷിയ്ക്കണം. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്. എനിക്ക് നീതി വേണം. എന്നെ രക്ഷിക്കണം”.
നാല് മാസങ്ങള്‍ക്ക് മുന്‍പാണ് സോനീപത് സ്വദേശിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. നാട്ടിലെ തന്നെ ഒരു സംഘം ചെറുപ്പക്കാര്‍ രണ്ട് തവണയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പീഡിപ്പിച്ചവരെല്ലാം തന്നെ പൊലീസ് പിടിയിലായി.
ഒരു എന്‍ജിഒ കുട്ടിക്ക് കൌണ്‍സിലിംഗ് നടത്തിയപ്പോഴാണ് സ്വന്തം അച്ഛന്‍ തന്നെ പീഡിപ്പിയ്ക്കുന്ന വിവരം പെണ്‍കുട്ടി പറയുന്നത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി.
എന്നാല്‍ മകള്‍ പീഡനത്തിന് ഇരയായ വിവരം തനിയ്ക്കറിയില്ലായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. കുറ്റക്കാരനായ തന്റെ ഭര്‍ത്താവിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.