കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ മരവിപ്പിച്ചു
ചൊവ്വ, 18 ജൂണ്‍ 2013 (18:55 IST)
WD
WD
കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ കോടതി മരവിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ സുരേഷ്, രാംദാസ് എന്നിവരുടെ വധശിക്ഷയാണ് കോടതി മരവിപ്പിച്ചത്.
2008ല്‍ നടന്ന കൊലപാതക കേസുകളിലാണ് ഇവര്‍ വധശിക്ഷക്ക് അര്‍ഹരായത്. വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ എംബസിയും അംബാസിഡര്‍ സതീഷ് സി മേത്തയും സജീവമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വധശിക്ഷ മരവിപ്പിച്ചത്. ഇന്ത്യക്കാരെ വധശിക്ഷക്ക് വിധേയരാക്കുന്ന വിവരം ഈ മാസം 14നാണ് ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് എംബസി അധികൃതര്‍ ഇവരുടെ വധശിക്ഷ ലഘൂകരിക്കുന്നതിന് വേണ്ടി കുവൈറ്റ് അധികൃതരെ സമീപിക്കുകയായിരുന്നു.