കുട്ടി സ്വയം കത്തുന്നതല്ലെന്ന് ഡോക്ടര്‍മാര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ശനി, 24 ഓഗസ്റ്റ് 2013 (10:59 IST)
PRO
ശരീരം സ്വയം കത്തുന്ന രണ്ടരമാസം പ്രായമുള്ള രാഹുലിന് യാതൊരുവിധ അസുഖവുമില്ലെന്ന് ഡോക്ടര്‍മാര്‍. പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം കുട്ടി സ്വയം കത്തുന്ന പ്രതിഭാസമാണെന്ന വാദം നിരാകരിക്കുന്നതാണ്.

രാഹുലിന്റെ ദേഹത്ത് നാല് തവണ സ്വയം തീപ്പിടിച്ചുവെന്നാണ് മാതാപിതാക്കളായ കര്‍ണനും രാജേശ്വരിയും പറഞ്ഞത്.എന്നാല്‍ കില്‍പോക്ക് മെഡിക്കല്‍കോളേജ് അധികൃതര്‍ പറയുന്നത് കുട്ടിയുടെ ദേഹത്തുള്ള വൃണങ്ങള്‍ സ്വയം കത്തുന്നതിന്റെ അല്ലെന്നാണ്.

കുട്ടിക്ക് പൊള്ളലേറ്റതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസിനോട് മെഡിക്കല്‍കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍മത്തിന്റെ ബയോപ്‌സിയടക്കം 31ഓളം പരിശോധനകള്‍ നടത്തിയെങ്കിലും ഉള്ളില്‍നിന്നുള്ള കാരണങ്ങള്‍കൊണ്ടാണ് പൊള്ളലുണ്ടായതെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വ്രണങ്ങള്‍ പൂര്‍ണമായും സുഖപ്പെട്ടതിനെത്തുടര്‍ന്ന് രാഹുലിനെ വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. കുട്ടിയെയും അമ്മയെയും തങ്ങളുടെ നിരീക്ഷണത്തില്‍ കുറച്ചുനാള്‍ താമസിപ്പിക്കണമെന്ന് ചെന്നൈയിലെ ശിശുക്ഷേമസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു.
കുട്ടിയുമായി മാതാപിതാക്കളായ കര്‍ണ്ണനും രാജേശ്വരിയും ശനിയാഴ്ച വിഴുപുരത്തെ ഗ്രാമത്തിലേക്ക് പോയി. ഓഗറ്റ് എട്ടിനാണ് രാഹുലിനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി സ്വയം കത്തുകയാണെന്നും ഇത് നാലാമത്തെ തവണയാണ് കുട്ടിക്ക് ഈ രീതിയില്‍ പൊള്ളലേല്‍ക്കുന്നതെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

കത്തുന്ന കുട്ടിക്ക് അഗ്നി വിസര്‍പ്പമാകാമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍- അടുത്ത പേജ്

കത്തുന്ന കുട്ടിക്ക് അഗ്നി വിസര്‍പ്പമാകാമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍
PRO


'കത്തുന്നകുട്ടിയെ' പരിശോധിക്കാന്‍ തൃശ്ശൂരില്‍നിന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച ചെന്നൈയിലെത്തിയിരുന്നു. ശരീരത്തിന് സ്വയം തീപിടിക്കുന്ന രോഗത്തിന്റെ ചികിത്സയെക്കുറിച്ച് ആയുര്‍വേദത്തില്‍ പരാമര്‍ശങ്ങളുള്ളതായും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

'അഗ്‌നിവിസര്‍പ്പം' എന്നാണ് ആയുര്‍വേദത്തില്‍ ഇതിന് പറയുന്നത്. ഒരു മാസത്തെ കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണമായും മാറ്റാനാകും. 'ശതധൌതഘൃതം'എന്ന ഔഷധമാണ് രോഗത്തിന് പ്രധാനമായും വേണ്ടതെന്നും ഡോക്ടര്‍ പറഞ്ഞു.

സ്വയം തീപിടിക്കുന്ന രാഹുലിന്റെ രോഗവിവരം പത്രത്തിലൂടെ അറിഞ്ഞാണ് തൃശ്ശൂരില്‍നിന്ന് ഡോക്ടര്‍മാരെത്തിയത്.

വെബ്ദുനിയ വായിക്കുക