കാര്‍ത്തികേയന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ശനി, 7 മാര്‍ച്ച് 2015 (16:21 IST)
സംസ്ഥാന നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ച ജനനേതാവെന്ന നിലയില്‍ കാര്‍ത്തികേയന്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് നരേന്ദ്ര മോഡി തന്റെ ട്വിറ്ററില്‍ കുറിച്ചു.
 
കേരളത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി സ്വന്തം ജീവിതം മാറ്റിവെച്ച വ്യക്തിയാണ് കാര്‍ത്തികേയന്‍. അദ്ദേഹത്തിന്റെ കുടുംബത്തോടും അഭ്യദയകാംക്ഷികളോടും കാര്‍ത്തികേയന്റെ വേര്‍പാടിലുള്ള തന്റെ ദു:ഖം അറിയിക്കുന്നുവെന്നും മോഡി ട്വിറ്ററിലൂടെ അറിയിച്ചു.
 
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
 

വെബ്ദുനിയ വായിക്കുക