കാമുകിയെ ബലാത്സംഗം ചെയ്ത് നദിയിലേക്ക് വലിച്ചെറിഞ്ഞു

ചൊവ്വ, 7 ഓഗസ്റ്റ് 2012 (15:08 IST)
PRO
PRO
19 വയസുകാരിയെ ബലാത്സംഗം ചെയ്ത് നദിയിലേക്ക് വലിച്ചെറിഞ്ഞു. ഒഡീഷയിലെ ബൌദ് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. നദിയില്‍ വീണ പെണ്‍കുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു.

കട്ടക്കില്‍ നിന്നുള്ള പെണ്‍കുട്ടി രഞ്ജിത് ബാഗ് എന്ന ഡ്രൈവറുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം രഞ്ജിത് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ജീപ്പിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൈകത നദിയുടെ പാലത്തില്‍ എത്തിച്ച ശേഷം കൂട്ടുകാരുടെ സഹായത്തോടെയാണ് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.

രണ്ട് മണിക്കൂര്‍ നീന്തി നദിക്കരയിലെത്തിയെ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സംഭവം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് രഞ്ജിത്തിനെയും സഹായിയെയും അറസ്റ്റ് ചെയ്‌തു. സഹായിയായ ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി ഇന്‍സ്പെക്ടര്‍ അക്ഷയ് മിശ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക