കാമുകിയുടെ നഗ്നചിത്രം ഫേസ്ബുക്കിലിട്ടു

തിങ്കള്‍, 31 മാര്‍ച്ച് 2014 (12:31 IST)
PRO
കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന ആരോപണത്തില്‍ മനംനൊന്ത് കാമുകനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.

ജയ്പുര്‍ സ്വദേശിയായ വിക്രം സിംഗാണ് റെയില്‍‌വെ ട്രാക്കില്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്.
വിക്രം സിംഗും പെണ്‍കുട്ടിയും ഒരേ കോളെജിലാണ് പഠിച്ചിരുന്നത്. ഇരുവരും ഇതിനിടയില്‍ കടുത്ത പ്രണയത്തിലാകുകയും ചെയ്തു.

എന്നാല്‍ ഏറെ നാളത്തെ സൌഹൃദത്തിനിടയില്‍ യുവാവ് കിടപ്പറയിലെ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് കാമുകി പൊലീസില്‍ പരാതി നല്‍കി. ഇതില്‍ വിക്രംസിംഗ് മാനസികമായി തകരുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് വിക്രം സിംഗിനെ ചോദ്യം ചെയ്യുകയും ഇയാളുടെ കുടുംബാഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

തന്റെ കുടുംബത്തിനും അപമാനം വന്നതില്‍ അതിദു:ഖിതനായ വിക്രംസിംഗ് ജെയ്പുരിലെ റെയില്‍‌വെ ട്രാക്കില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

വെബ്ദുനിയ വായിക്കുക