കാബൂള്‍ ആക്രമണം: സൈന്യത്തിന് ആന്റണി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിങ്കള്‍, 16 ഏപ്രില്‍ 2012 (18:15 IST)
PRO
PRO
കാബൂളില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി സൈന്യത്തിന്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ മൂന്ന്‌ ദിവസത്തെ യോഗത്തിലാണ് അദ്ദേഹം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

കാബൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാനും ആന്റണി കമാന്‍ഡര്‍മാരോട്‌ നിര്‍ദേശിച്ചു. അഫ്ഗാന്‍-പാക്‌ മേഖലയിലെ സാഹചര്യം ആശങ്കാജനകമായി തുടരുകയാണെന്ന്‌ സൂചിപ്പിച്ചുകൊണ്ടാണ്‌ ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്‌.

അഫ്ഗാനിസ്ഥാന്റെ വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കാനും ഇന്ത്യ തുടര്‍ന്നും ബാധ്യസ്ഥമാണെന്നും ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക