കസബ് വായിക്കുന്നത് ഗാന്ധിജിയുടെ ആത്മകഥ

ശനി, 21 മാര്‍ച്ച് 2009 (17:34 IST)
മുംബൈ ഭീകരാക്രമണത്തില്‍ കസ്റ്റഡിയിലായ ഏക പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബ് ഇപ്പോള്‍ വായിക്കുന്നത് ഗാന്ധിജിയുടെ ആത്മകഥയായ “എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍”. പുസ്തകത്തിന്‍റെ ഉറുദു പതിപ്പാണ് കസബിന് വായിക്കാന്‍ നല്‍കിയിരിക്കുന്നത്.

" സാധാരണഗതിയില്‍, ജയിലുകളില്‍ തടവുകാര്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ നല്‍കാറുണ്ട്. കസബിന് ഗാന്ധിജിയുടെ ആത്മകഥയുടെ ഉറുദു പതിപ്പാണ് നല്‍കിയത്, കസബ് അത് വായിക്കുകയും ചെയ്യുന്നുണ്ട് " , ബോംബെ സര്‍വോദയ മണ്ഡല്‍ ഗാന്ധി ബുക്ക് സെന്‍ററിലെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സോമയ്യ പറയുന്നു.

സമാധാന ദൂതനായിരുന്ന ഗാന്ധിജിയുടെ പുസ്തകം വായിക്കുന്നതിലൂടെ കസബിന്‍റെ മനസ്സില്‍ കുറ്റബോധം ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നതായും സോമയ്യ പറഞ്ഞു. ജയിലുകളില്‍ ഗാന്ധിജിയുടെ ജീവിതവും സമാധാന സന്ദേശവും പ്രചരിപ്പിക്കാന്‍ സര്‍വോദയ മണ്ഡല്‍ മുന്‍‌കൈ എടുത്ത് പ്രവര്‍ത്തിക്കുന്നു.

മധ്യ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക