കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, ആക്രമണം മന്ത്രിയെ ലക്ഷ്യം വെച്ച്? 30 പേര്‍ക്ക് പരുക്ക്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:12 IST)
ജമ്മു കശ്മീരിലെ പുല്‍‌വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രദേശവാസികളായ മൂന്ന് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. 30 സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് സ്ഫോടനത്തിക് പരുക്കേറ്റു. 
 
മന്ത്രി നയീം അക്തറിന്‍റെ അകമ്പടി വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ ശ്രീനഗറിലെ ത്രാലി നഗരമധ്യത്തില്‍ തിരക്കുള്ള ബസ് സ്റ്റാന്‍ഡ‍ില്‍ ഗ്രനേഡ് എറിഞ്ഞാണ് ആക്രമികള്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശം വളഞ്ഞ പോലീസും സൈന്യവും തിരച്ചില്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ലഷ്കര്‍ ത്വയ്ബ നേതാവ് അബു ഇസ്മായിലിനെ കശ്മീരില്‍ വച്ച് സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകര്‍ ഗ്രനേഡ് എറിയുന്നത്.  

വെബ്ദുനിയ വായിക്കുക