കശ്മീരില്‍ ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു

വ്യാഴം, 18 ജൂലൈ 2013 (17:24 IST)
PTI
PTI
കശ്മീരില്‍ ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു. കശ്മീരിലെ റമ്പാനിലാണ് ബിഎസ്‌എഫ്‌ (അതിര്‍ത്തി സുരക്ഷാ സേന) ജവാന്മാര്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചത്.

കഴിഞ്ഞ രാത്രിയില്‍ ബിഎസ്‌എഫ്‌ ജവാന്‍മാര്‍ റമ്പാനിലെ ഒരു മസ്ജിദില്‍ തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനിടയില്‍ മസ്ജിദിലെ ഇമാമിന് ജവാന്മാരില്‍ നിന്നും മര്‍ദനമേറ്റിരുന്നു. കൂടാതെ സേന മസ്ജിദിന്റെ പവിത്രതയ്ക്ക്‌ കളങ്കം വരുത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.

തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച്‌ നാട്ടുക്കാര്‍ നടത്തിയ പ്രകടനത്തിന് നേരെയാണ്‌ വെടിവയ്പുണ്ടായത്‌. ബിഎസ്‌എഫ്‌ ക്യാമ്പ്‌ ആക്രമിച്ച ആളുകള്‍ക്കു നേരെ സ്വയരക്ഷയ്ക്കുവേണ്ടി നടത്തിയ വെടിവയ്പിലാണ് ആളുകള്‍ മരിച്ചതെന്നാണ് വെടിവയ്പിനെപ്പറ്റി ജവാന്മാര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക