കല്‍ക്കരിപ്പാടം ഇടപാട്: പിഴവ് സംഭവിച്ചതായി കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതം
വ്യാഴം, 9 ജനുവരി 2014 (12:15 IST)
PTI
PTI
കല്‍ക്കരിപ്പാടം ഇടപാടില്‍ പിഴവ് സംഭവിച്ചതായി സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതം. നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാണമായിരുന്നു എന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയെ അറിയിച്ചു.
നല്ല ഉദ്ദേശ്യത്തോടെയാണ് കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കല്‍ക്കരിപാടം ഇടപാടിന്റെ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവുണ്ടായി- അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
കല്‍ക്കരിപ്പാടങ്ങള്‍ ഇടപാടിലെ ക്രമക്കേട് മൂലം 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 2004- 2009 കാലയളവില്‍ നടന്ന ഈ ഇടപാടുകളെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.
കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യുന്നതിന് പകരം, വിപണിവില പരിഗണിക്കാതെ വളരെ കുറഞ്ഞ തുകയ്ക്ക് അവ ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു എന്നാണ് സിഎജിയുടെ കണ്ടെത്തല്‍.