കല്യാണാലോചനകള്‍ മുടങ്ങി, യുവാവ് മനംനൊന്ത് ഫാനില്‍ കെട്ടി തൂങ്ങി മരിച്ചു

ചൊവ്വ, 23 ജൂലൈ 2013 (15:01 IST)
PRO
കല്യാണാലോചനകള്‍ മുടങ്ങുന്നതില്‍ മനംനൊന്ത് ഇരുപത്തിരണ്ടുകാരന്‍ വിടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചു. ഡല്‍ഹിയിലെ ഖജൂരി ഖാസി നിവാസിയാ‍യ അതീഖ് അഹമ്മദാണ് ആത്മഹത്യ ചെയ്തത്.

അതീഖ് അഹമ്മദിന് മൂന്നു തവണ വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ മൂന്ന് ആലോചനകളും കല്യാണത്തില്‍ കലാശിച്ചില്ല. തുടര്‍ന്നാണ് ഇയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം മുമ്പ് തന്നെ അതീഖ് അഹമ്മദിന് കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. അന്വേഷണങ്ങള്‍ കഴിഞ്ഞ് വിവാഹത്തോട് അടുക്കുമ്പോള്‍ പെണ്ണ് വീട്ടുകാര്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.

ഇത് തുടര്‍ക്കഥയായതോടെ അഹമ്മദ് മാനസികമായി തളര്‍ന്നിരുന്നു. അഹമ്മദ് വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക