'കലാമിനെ കേന്ദ്രമന്ത്രിയാക്കാന്‍ വാജ്പേയി ആഗ്രഹിച്ചിരുന്നു'

ചൊവ്വ, 3 ജൂലൈ 2012 (18:20 IST)
PRO
PRO
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ “ടേണിംഗ് പോയിന്റ്” എന്ന പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തലുകള്‍ നിരവധിയുണ്ട്. തന്നെ കേന്ദ്രമന്ത്രിയാക്കാന്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി ആഗ്രഹിച്ചിരുന്നു എന്നാണ് കലാം പുസ്തത്തിലൂടെ പറയുന്നത്.

1998-ല്‍, എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് കലാമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താ‍നാണ് വാജ്പേയി ശ്രമിച്ചത്. എന്നാല്‍ കലാം അത് നിരസിച്ചു. നാല് വര്‍ഷത്തിന് ശേഷം, 2002-ല്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയാകുകയും ചെയ്തു.

താന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്നില്ല എന്ന് തുറന്ന് പറഞ്ഞ് കലാം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക