കര്‍ണാടക സര്‍ക്കാരിനെതിരേ മദനി സുപ്രീംകോടതിയില്‍

വെള്ളി, 8 ഓഗസ്റ്റ് 2014 (16:05 IST)
കര്‍ണാടക സര്‍ക്കാരിനെതിരേ പരാതിയുമായി മദനി സുപ്രീംകോടതിയില്‍. പെരുന്നാള്‍ ദിനത്തില്‍ നമസ്കാരത്തിന് അനുമതി നിഷേധിച്ചുവെന്നാണ് പരാതി.
 
ആശുപത്രി വിട്ട് പുറത്ത് പോകാന്‍ പാടില്ലെന്ന് പൊലീസ് പറയുകയായിരുന്നു. ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യമാണ് മദനിക്ക് സുപ്രീംകോടതി അനുവദിച്ചത്.

പൊലീസ് നടപടി വേദനാജനകമെന്നും ഈദ് ഗാഹില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും മദനി പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക