പ്രമുഖ കന്നഡ സീരിയല്‍ നടിയായ ശ്രുതി(24)യെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനു മാട്ടു ശ്രവാണി എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ശ്രുതി. സുഹൃത്തായ ശ്രീകാന്തിന്റെ വീട്ടില്‍ പാര്‍ട്ടിക്കായി എത്തിയതായിരുന്ന ശ്രുതി. പാര്‍ട്ടിക്കിടെ ശ്രീകാന്തും ശ്രുതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ശ്രുതി റൂമിലെത്തി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.