കടയുടമയെ കൊന്ന് ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

വ്യാഴം, 31 മെയ് 2012 (12:21 IST)
PRO
PRO
മുംബൈയില്‍ കടയുടമയെ കൊലപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മനിക്ചന്ദ് ജെയ്ന്‍(60) എന്നയാളെയാണ് കഴുത്തില്‍ തുണികൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഒന്നര ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. വീട്ടിലെ സ്ഥലപരിമിതി കാരണം ജെയ്ന്‍ കടയിലാണ് രാത്രി കിടക്കുന്നത്. ചൊവ്വാഴ്ച രാത്രി കടയില്‍ ഉറങ്ങിയ ഇയാളെ ബുധനാഴ്ച രാവിലെ കാണാതായപ്പോള്‍ മകന്‍ അന്വേഷിച്ചു ചെന്നു.

കടയില്‍ എത്തിയപ്പോള്‍ ജെയ്ന്‍ മരിച്ചുകിടക്കുന്നതാണ് മകന്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക