മഹാരാഷ്ട്ര ഗട്ചിരോലി ജില്ലയിലെ ചന്ദ്രപുര്‍ പ്രദേശത്തെ ബസ് യാത്രയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. ബസിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. തന്നെ വിവാഹം ചെയ്യാമെന്നും ജോലി വാങ്ങിത്തരാമെന്നും ബിജെപി നേതാവ് വാഗ്ദാനം ചെയ്തിരുന്നു. അത് കൊണ്ടാണ് താന്‍ നേതാവിനൊപ്പം യാത്ര ചെയ്തതെന്ന് യുവതി പൊലീസില്‍ മൊഴി നല്കി.