ഒരു വര്‍ഷം, മൂന്നാമത്തെ മുഖ്യനായി ഷെട്ടാര്‍ ചുമതലയേറ്റു!
വ്യാഴം, 12 ജൂലൈ 2012 (12:57 IST)
PTI
PTI
കര്‍ണാടക മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു. നാല് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഷെട്ടാര്‍. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഷെട്ടാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഈശ്വരപ്പ, ആര്‍ അശോക് എന്നിവരാണിവര്‍. സംസ്ഥാന ഘടകങ്ങളിലെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണിത്. 31 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഷെട്ടാറിനെതിരെ ലോകായുക്തയ്ക്ക് പരാതി ലഭിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. 2006-ല്‍ അദ്ദേഹം റവന്യൂമന്ത്രി ആയിരുന്ന കാലത്താണ് ഇതുണ്ടായത് എന്നാണ് ആരോപണം.
ഭൂമി-ഖനി ഇടപാടുകളില്‍ കുറ്റക്കാരനാണെന്ന് സംസ്ഥാന ലോകായുക്ത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്.