മുംബൈയിലെ സ്വകാര്യ ഫ്ലാറ്റില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പൂരിലെ ത്രിശൂല്‍ അപ്പാര്‍ട്ട്മെന്റിലെ ആറാമത്തെ നിലയിലുള്ള മുറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുപതുകാരികളായ ബസന്തി ജെത്വാനി, മോഹിനി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ- ‘ഇരുവരേയും വാതിലിന് സമീപം അടുത്തായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരില്‍ ഒരാളുടെ മരണം വാതിലില്‍ തലയിടിച്ചാവണം സംഭവിച്ചത്. ഇതുകണ്ട് സഹായിക്കാനെത്തിയ രണ്ടാമത്തെയാള്‍ ഹൃദയാഘാതം മൂലം മരിച്ചതുമാകാനാണ് സാധ്യത. കൊലപാത ശ്രമം നടന്നതിനുള്ള യാതൊരു തെളിവുകളും മുറിയില്‍ നിന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപകടമരണമാണെന്ന നിഗമനത്തിലാണ്.’ -അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഷാജി ഉമാപ് പറഞ്ഞു.