ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു

വ്യാഴം, 9 ജനുവരി 2014 (12:07 IST)
PRO
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. പ്രസവിച്ചതിനുശേഷം ജനലിലൂടെ പുറത്തേക്കെറിയപ്പെട്ട കുട്ടി പിന്നീട് മരണപ്പെട്ടു.

ആന്ധ്രാപ്രദേശിലെ നിസാമാബാദ് ജില്ലയിലായിരുന്നു സംഭവം. പ്രസവിച്ച ഉടനെ പെണ്‍കുട്ടി കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിയപ്പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഹോസ്റ്റലിലെ ടോയ്‌ലറ്റിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. സുഹൃത്തുക്കള്‍ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചു. അവര്‍ പിന്നീട് പരിശോധിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് കെട്ടിടത്തിനുവെളിയില്‍ നടത്തിയ പരിശോധനയിലാണ് പരുക്കേറ്റനിലയില്‍ ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.

അമ്മായിയുടെ മകനെതിരെയും കേസെടുക്കും- അടുത്ത പേജ്


PRO
ആറാംക്ളാസുമുതല്‍ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്. വെക്കേഷനുകള്‍ക്ക് മാത്രമാണ് വീട്ടില്‍ പോകുന്നത്. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ വിവാഹം പെണ്‍കുട്ടിയുടെ അമ്മായിയുടെ മകനുമായി ഉറപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അമ്മായിയുടെ വീട്ടിലാണ് കഴിഞ്ഞ അവധിക്കാലം യുവതി ചെലവഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിരിച്ചെത്തിയ പെണ്‍കുട്ടി തനിക്ക് സുഖമില്ലെന്നും ടീച്ചര്‍മാരോട് കുട്ടി പറഞ്ഞിരുന്നു. അമ്മായിയുടെ മകനെതിരെയും കേസ് ചുമത്തിയേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വെബ്ദുനിയ വായിക്കുക