ഒഎന്‍ജിസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കും

ബുധന്‍, 29 ഫെബ്രുവരി 2012 (00:56 IST)
PRO
PRO
എണ്ണ പര്യവേക്ഷണ സ്ഥാപനമായ ഒഎന്‍ജിസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കും. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് ഇതിന് അംഗീകാരം നല്‍കിയത്.

ഓഹരി വില്‍ക്കുന്നത് വഴി 12,000 കോടിരൂപ സമാഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. രണ്ടു ദിവസത്തിനകം ഇതിന്റെ ലേലം നടക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. എക്‌സ്‌ചേഞ്ച് നോട്ടീസില്‍ തറവില പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

അഞ്ച് ശതമാനം ഓഹരി വില്‍ക്കുന്നതോടെ ഒഎന്‍ജിസിയില്‍ സര്‍ക്കാറിന്റെ പങ്കാളിത്തം 69.14 ശതമാനമായി കുറയും.

വെബ്ദുനിയ വായിക്കുക