ഐസിയുവില്‍ രോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത ഡോകടര്‍ക്ക് ജീവപര്യന്തം
ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (11:06 IST)
PRO
ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുംബൈ താനെയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ വിശാല്‍ വണ്ണെയെയാണ് കോടതി ശിക്ഷിച്ചത്.
അസുഖ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ആദ്യം വാര്‍ഡിലും പിന്നീട് ഡോ.വിശാലിന്റെ നിര്‍ദ്ദേശ പ്രകാരം അത്യാഹിത വിഭാഗത്തിലേയ്ക്കും മാറ്റുകയായിരുന്നു. രാത്രി അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ പുറത്താക്കിയതിനുശേഷം മരുന്ന് നല്‍കി മയക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് താനെ കോടതി പ്രതിയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഈ വിധിയ്ക്കെതിരെ വിശാല്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും ശിക്ഷ ശരി വെച്ചു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയായ ലോട്ടസിന്റെ അത്യാഹിത വിഭാഗത്തില്‍ ഈ വര്‍ഷം ആദ്യത്തിലാണ് ആദ്യമാണ് യുവതി പീഡനത്തിനിരയാകുന്നത്.