ഏഴുവയസുകാരിയെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

ശനി, 13 ഏപ്രില്‍ 2013 (12:10 IST)
PRO
PRO
ഏഴു വയസുകാരിയായ ദളിത്‌ പെണ്‍കുട്ടിയെ വനം വകുപ്പു ഉദ്യോഗസ്ഥന്‍ മാനഭംഗപ്പെടുത്തി. ബിഹാറിലെ പടിഞ്ഞാറന്‍ ചംബാരന്‍ ജില്ലയിലെ വാല്‍മീകി ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥനായ ഇന്ത്യാസ്‌ അലിയാണ്‌ പെണ്‍കുട്ടിയെ മാനഭംഗം ചെയ്തത്‌. ഇയാളുടെ വീട്ടില്‍ വച്ചാണ് പീഡനം ഉണ്ടായത്.

അലിയുടെ വീട്ടിലെ അടുക്കള ജോലിക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ. സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയം ഇയാള്‍ പെണ്‍കുട്ടിയെപീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആദിവാസികള്‍ക്കു നേരെയുള്ള അതിക്രമത്തിനും കേസെടുത്തതായി പൊലീസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക