ഏറ്റുമുട്ടലില്‍ 10 നക്സലുകളെ വധിച്ചു

തിങ്കള്‍, 14 ജൂണ്‍ 2010 (12:13 IST)
ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭൂം ജില്ലയിലെ കുണ്ഡലി ഗ്രാമത്തില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഭടന്മാര്‍ 10 നക്സലുകളെ വധിച്ചു. വിമതരുമായി നടന്ന വെടിവയ്പില്‍ ഒരു സി‌ആര്‍പി‌എഫ് ജവാന്‍ കൊല്ലപ്പെട്ടു.

സിആര്‍‌പി‌എഫും എസ്‌എ‌എഫും ചേര്‍ന്ന നടത്തിയ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ പതിനെട്ട് മണിക്കൂര്‍ നീണ്ടുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സാരംഗ വനമേഖലയിലേക്ക് മുന്നേറിയ സുരക്ഷാസംഘത്തിന് നേര്‍ക്ക് നക്സലുകള്‍ കടുത്ത ചെറുത്തുനില്‍പ്പ് കാഴ്ച വച്ചു. ഏറ്റുമുട്ടല്‍ തിങ്കളാഴ്ച രാവിലെയാണ് അവസാനിച്ചത്.

ഏറ്റുമുട്ടലില്‍ സി‌ആര്‍പി‌എഫ് ജവാന്‍ ഹിമ്മത്ത് സിംഗ് കൊല്ലപ്പെട്ടു. ആറ് സുരക്ഷാ ഭടന്മാര്‍ക്ക് പരുക്ക് പറ്റി.

തെരച്ചില്‍ സംഘം ആയുധങ്ങള്‍ക്കൊപ്പം മുന്നൂറ് കിലോയോളം അരിയും മത്സ്യവും ഒരു ജനറേറ്റര്‍ സെറ്റും നക്സല്‍ ലഘുലേഘകളും പ്രിന്ററും കാട്രിഡ്ജുകളും പിടിച്ചെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക