എ കെ ആന്റണിക്കെതിരെ അഴിമതിയാരോപണവുമായി സ്വാമി

തിങ്കള്‍, 27 ഫെബ്രുവരി 2012 (17:50 IST)
PRO
PRO
ടുജി കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, തന്റെ അടുത്ത ല‌ക്‍ഷ്യം യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് സൂചന നല്‍കിയിരുന്നു. സോണിയയ്ക്കും പ്രതിരോധ മന്ത്രി എ കെ ആന്റണിക്കുമെതിരെ ഗുരുതര ആരോപണവുമായി സ്വാമി രംഗത്തെത്തിക്കഴിഞ്ഞു. റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സോണിയ 10,000 കോടി രൂപ കോഴ വാങ്ങി എന്നാണ് സ്വാമി ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞത്.

ഇടപാടിന് ആദ്യം അനുമതി നല്‍കിയ ആന്റണിയും ഈ ഇടപാടില്‍ കുറ്റക്കാരനാണെന്ന് സ്വാമി ആരോപിക്കുന്നു.

ഇരുവര്‍ക്കുമെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന് സ്വാ‍മി ആവശ്യപ്പെട്ടു. ഇതിന്റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക