രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി പൊതുബജറ്റ് അവതരണത്തില്‍ പറഞ്ഞു. ബാങ്കിംഗ് ലൈസന്‍സിന് പുതിയ ചട്ടം ഏര്‍പ്പെടുത്തുകയും ചെയ്യും. ദരിദ്രര്‍ക്കുള്ള ഇന്ദിരാഗാന്ധി പെന്‍ഷന്‍ പദ്ധതിയുടെ പ്രായ പരിധി 60 വയസ്സാക്കി കുറച്ചു. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ പെന്‍ഷന്‍ 500 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്റ്റാമ്പ് നിയമം ഭേദഗതി ചെയ്യും. ചെറുകിട നികുതിദായകര്‍ക്കായി ലളിതമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ജാതി തിരിച്ചുള്ള സെന്‍സസ് ജൂണില്‍ ആരംഭിച്ച് ഡിസംബറില്‍ പൂര്‍ത്തിയാക്കും. വായ്പയ്ക്ക് അമിതപലിശ ഈടക്കുന്നത് തടയാന്‍ അഞ്ചിന പദ്ധതി രൂപീകരിച്ചു.