എഐഎഡിഎംകെയുടെയും ജയ ടിവിയുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു
ശനി, 2 നവംബര്‍ 2013 (16:23 IST)
PRO
PRO
എഐഎഡിഎംകെകെയുടെയും ജയ ടിവിയുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. www.aiadmkallindia.org എന്ന വെബ്‌സൈറ്റ് പാകിസ്ഥാന്‍ ഹാക്‌സര്‍സ് ക്രൂ എന്ന് പേരുള്ള ഹാക്കിംഗ് ഗ്രൂപ്പാണ് ആക്രമിച്ചത്. തലയോട്ടിയുടെ ചിത്രവും പാകിസ്ഥാന്‍ പതാകയുമുള്ള ഒരു ചിത്രവും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്ലാം സിന്ദാബാദ്, മുസ്ലീങ്ങള്‍ ദീര്‍ഘനാള്‍ ജീവിക്കട്ടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശവും ചിത്രത്തിലുണ്ട്. ഞങ്ങള്‍ പാകിസ്ഥാന്‍ ഹാക്‌സര്‍സ് ക്രൂവാണ്. നീതിയും സമാധാനവുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും ഹാക്കര്‍മാര്‍ പോസ്റ്റില്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരായ സന്ദേശങ്ങളും പോസ്റ്റില്‍ ഉണ്ട്.
എഐഡിഎംകെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അതേ ചിത്രം ജയ ടീവിയുടെ വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എഐഎഡിഎംകെയോ ജയ ടിവി ചാനല്‍ അധികൃതരോ തയ്യാറായിട്ടില്ല.