ഉദയ വീണ്ടും, അയ്യപ്പകൊയ്‌ലോ ആയി ചാക്കോച്ചൻ, സുധീഷിന്റെ മകൻ അരങ്ങേറും
വ്യാഴം, 3 മാര്‍ച്ച് 2016 (19:14 IST)
മലയാളത്തിലെ പ്രശസ്ത ബാനറായ ഉദയാ സ്റ്റുഡിയോയുടെ മൂന്നാം വരവിൽ മലയാളത്തിന് ഒരു കൊച്ചുതാരം കൂടി സ്വന്തമാകുന്നു. മൂന്നാം വരവിലെ ആദ്യ സിനിമയിലൂടെ നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷ് അഭിനയത്തിന് തുടക്കം കുറിക്കുന്നു.
സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചനവ്വപൗലോ അയ്യപ്പകൊയ്‌ലോ എന്ന ചിത്രത്തിലൂടെയാണ് രുദ്രാക്ഷിന്റെ അരങ്ങേറ്റം. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്.
അടൂർ ഗോപാലകൃഷ്ണന്റെ അനന്തരത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയായിരുന്നു സുധീഷ്.