ഉത്തരേന്ത്യയില്‍ ഭൂചലനം; റിക്‌ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തി
ചൊവ്വ, 12 മെയ് 2015 (12:52 IST)
ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തി. 12.40 ഓടെയാണ് ചലനം ഉണ്ടായത്. ഭൂചലനം 60 സെക്കന്‍ഡ് നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രഥമ റിപ്പോര്‍ട്ടുകള്‍.
ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബംഗാള്‍, ബിഹാര്‍, അസം, രാജസ്ഥാന്‍, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പറത്തേക്കോടി. നേപ്പളിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഭൂചലനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊച്ചിയിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.