ഇസ്രായേലുമായുള്ള വിവാദ ആയുധ ഇടപാട്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റി
ചൊവ്വ, 12 നവംബര്‍ 2013 (11:58 IST)
PRO
ഇസ്രായേലുമായുള്ള വിവാദ ആയുധ ഇടപാട് സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാറ്റി. കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദത്തില്‍പ്പെട്ട റാഫേല്‍ കമ്പനിയുമായുള്ള പത്തൊമ്പതിനായിരം കോടി രൂപയുടെ ഇടപാട് മാറ്റിവെച്ചത്.
കരാര്‍ പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്രസമിതി പരിശോധിക്കും. കരാര്‍ ഒപ്പിടാമോ എന്ന കാര്യത്തില്‍ നിയമോപദേശവും തേടിയിട്ടുണ്ട്.