മൂന്നു വര്‍ഷത്തോളമായി തന്നെ ലൈംഗിക ചൂഷണം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പെണ്‍കുട്ടി പരസ്യമായി തല്ലി. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഗൈഘട്ടിലാണ് സംഭവം നടന്നത്. സ്ഥലവുമായി ബന്ധപ്പെട്ട കടലാസുകള്‍ ശരിയാക്കാനാണ് യുവതി സര്‍ക്കാര്‍ ഓഫീസിലെ സര്‍ക്കിള്‍ ഓഫീസറായ നിഷികാന്തിനെ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഓഫീസിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം.
ഷാള്‍കൊണ്ട് കഴുത്തില്‍ പിടിച്ച് ഉദ്യോഗസ്ഥനെ തലങ്ങുംവിലങ്ങും തല്ലി. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഭൂമി മറ്റൊരാളുടെ പേരിലാണെന്നും അത് മാറ്റാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തന്നെ മര്‍ദ്ദിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവം പരിശോധിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.