ഇളയരാജ ആശുപത്രിയില്‍; അപകടനില തരണം ചെയ്തെന്ന് റിപ്പോര്‍ട്ട്
തിങ്കള്‍, 23 ഡിസംബര്‍ 2013 (17:07 IST)
PTI
PTI
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇളയരാജയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. വടപളനിയിലെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 70 വയസ്സുകാരനായ ഇളയരാജ സംഗീത ലോകത്തെ അധികായരില്‍ ഒരാളാണ്.