ഇരുമ്പയിര് കയറ്റുമതി: ബിജെപി എംഎല്‍എ അറസ്റ്റില്‍

വ്യാഴം, 17 ഒക്‌ടോബര്‍ 2013 (18:50 IST)
PTI
PTI
കര്‍ണാടകയിലെ ബെലികേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്ത കേസില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ആനന്ദ് സിംഗിനെ സിബിഐ അറസ്റ്റു ചെയ്തു. കേസില്‍ സിംഗിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു.

അറസ്റ്റിലാകുന്ന നാലാമത്തെ എംഎല്‍എയാണ് സിംഗ്. ബിആര്‍എസ് കോണ്‍ഗ്രസ് എല്‍എല്‍എ സുരേഷ് ബാബു, സ്വതന്ത്ര എംഎല്‍എമാരായ ബി നാഗേന്ദ്ര, സതീഷ് സെയില്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

2006-2007 വര്‍ഷത്തിലും 2010-11 വര്‍ഷത്തിലും അനധികൃതമായി 7.74 മില്യണ്‍ ടണ്‍ ഇരുമ്പയിര് കയറ്റിഅയച്ചുവെന്ന് മുന്‍ ലോകായുക്ത എന്‍ സന്തോഷ് ഹെഡെ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക