ഇന്ധന വില; ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചു

ബുധന്‍, 7 ഓഗസ്റ്റ് 2013 (14:41 IST)
PRO
ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്‌തു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചു. അഭിഭാഷകനായ ആര്‍. ബാലസുബ്രഹ്മണ്യമാണു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌.

കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിതെന്ന്‌ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി വില്‍സന്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തെ സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇത്തരത്തിലുള്ള തീരുമാനം എടുത്തത് ശരിയായ നടപടി അല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക