ഇന്ത്യ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ചൊവ്വ, 8 ജൂലൈ 2014 (14:16 IST)
ഇന്ത്യ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ  ബ്രഹ്മോസ്  വിജയകരമായി പരീക്ഷിച്ചു. ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗതയുള്ള ബ്രഹ്മോസ് 300 കിലോഗ്രാംവരെ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കും.ഒഡിഷ തീരത്ത് നിന്നായിരുന്നു ബ്രഹ്മോസ് പരീക്ഷിച്ചത്.

നിലവില്‍ കരസേനയുടെയും വ്യോമസേനയുടെയും ഭാഗമായ ബ്രഹ്മോസ്
നാവികസേനയുടെ തല്‍വാര്‍ ക്ലാസ് കപ്പലുകളിലും സജ്ജമാക്കിയിട്ടുണ്ട്. കരസേന ബ്രഹ്മോസ് ചൈന, പാകിസ്താന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്.
ബ്രഹ്മൊസിനു 290 കിലോമീറ്ററാണ്  ആക്രമണപരിധി.

ബ്രഹ്മോസ് ഇന്ത്യയുടേയും റഷ്യയുടേയും സംയുക്ത സംരഭമാണ്

 

വെബ്ദുനിയ വായിക്കുക