ഇന്ത്യ - പാകിസ്ഥാൻ രാജ്യാന്തര അതിർത്തി പൂർണമായും അടക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. 2018നകം പദ്ധതി പൂർണമായും നടപ്പിലാക്കാനാണ് തീരുമാനം. അതിർത്തി സംസ്ഥാനങ്ങളായ ഗുജറാത്ത്, കസ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവടങ്ങളിലെ ആഭ്യന്തരമന്ത്രിമാരുമായും മുഖ്യമന്ത്രിമാരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇസ്രയേൽ മോഡൽ മതിൽ നിർമിച്ച് അതിർത്തി സംരക്ഷിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാജ്യത്തെ 22 വിമാനത്താവളങ്ങളിൽ ആക്രമണം നടത്താൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ഇന്റലിജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നു. നാല് സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നത്.