അമ്മ നമ്മളെ നിരാശരാക്കാറില്ല (മാം കഭി നിരാശ് നഹി കര്‍ത്തിഹെ) എന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (മോം) എന്നതിന്റെ ചുരുക്കരൂപത്തെ മാം(അമ്മ) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ന് ചൊവ്വയ്ക്ക് അമ്മയെ കിട്ടിയിരിക്കുന്നു. മോം എന്ന് പേരിട്ടപ്പോള്‍ തന്നെ ദൌത്യം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. നമുക്ക് ഒരു പഴയ വിശ്വാസമുണ്ട്, അമ്മ ഒരിക്കലും നിരാശപ്പെടുത്തില്ല.