ഇന്ത്യന്‍ ഷെല്ലാക്രമണത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (09:43 IST)
PTI
ഇന്ത്യന്‍ സൈന്യത്തിനെതിരെ കൊലക്കുറ്റം ആരോപിച്ച് പാകിസ്ഥാന്‍ രംഗത്തെത്തി. കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടതായിട്ടാണ് പാകിസ്ഥാന്‍ ആരോപിച്ചത്.

വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ആറ് പാക് പൗരന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ആരോപണമുണ്ട്. നാക്യാല്‍ മേഖലയ്ക്ക് സമീപം ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് പാക് റേഡിയോ റിപ്പോര്‍ട്ടുചെയ്തു.

കഴിഞ്ഞ കുറെ ആഴ്ചകളായി അതിര്‍ത്തി പ്രദേശത്ത് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വരികയാണ്. ഇതിനെതിരെ ഇന്ത്യയും കനത്ത രീതിയില്‍ പ്രത്യാക്രമണം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക